ഇളമണ്ണൂർ ചാപ്പാലിൽ നിവാസികളുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് ഇളമണ്ണൂർ ചാപ്പാലിൽ അമ്പലം- പ്ലാൻറ്റേഷൻ റോഡിന്റെ ഉത്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനോടൊപ്പം റോഡ് എത്തിച്ചേരുന്ന കലഞ്ഞൂർ – എഴംകുളം കനാൽ റോഡ് പുനരുദ്ധാരണത്തിന് 45 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതോടെ ഈ മേഖലയിലെ യാത്ര ദുരിതത്തിന് ശമനമാകും. ഏനാദിമംഗലം പഞ്ചായത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഗ്രാമീണ ഗതാഗത മേഖലയുടെ വികസനത്തിനായി 25 ലക്ഷം രൂപ വീതം ഞ്ഞക്കാട്ട്, തോട്ടുകടവ് പാലങ്ങളുടെ നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്.ഒന്നര കോടിയിൽ അധികം രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവാദം ലഭിച്ചിട്ടുണ്ട്. അത് കൂടി പൂർത്തിയായി കഴിയുമ്പോൾ ഏനാദിമംഗലം…
Read More