ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി . ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്ത്രീകളും ഇന്നലെ മുതല്‍ വ്രതം ആരംഭിച്ചു . ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ പ്രധാന ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ശിവാലയ ഓട്ടത്തിന് തുടക്കം കുറിച്ചു . കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ക്ഷേത്രങ്ങളില്‍ ഒരു രാത്രിയും പകലും കൊണ്ടും നഗ്നപാദരായി നടത്തുന്ന ദര്‍ശനമാണ് ശിവാലയ ഓട്ടം . തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം,…
Read More