ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് (ടെംഗോ സൂനോസ് ഇലക്ട്രിക്കോസ്). സിനിമയുടെ വർത്തമാനവും ഭാവിയും തിരശീലയിലേക്കു കൊണ്ടുവന്നെന്നു ജൂറി വിശേഷിപ്പിച്ച സിനിമയുടെ സംവിധായിക കോസ്റ്റ റിക്കൻ ചലച്ചിത്രകാരിയായ വാലന്റീന മൗറലാണ്. 16 വയസുള്ള ഇവ എന്ന പെൺകുട്ടി യൗവനയുക്തയാകുന്നതോടെ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളും സങ്കീർണതകളും ചിത്രം വരച്ചുകാട്ടുന്നു. ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണം നടത്തിയ ചിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ, ഹിംസയും ദയവും കോപവും അടുപ്പവുമൊക്കെ ഒരേ അളവിൽ സഞ്ചരിക്കുന്ന തലത്തിലേക്കെത്തുന്നതായി ജൂറി അഭിപ്രായപ്പെട്ടു. “ഈ ചിത്രം മാസ്മരികവും മനസിനെ പിടിച്ചുലയ്ക്കുന്നതുമായിരുന്നു”വെന്നു ജൂറി പരാമർശിച്ചു. ലോകത്തിന്റെ മറുഭാഗത്തുള്ള കഥകളിലൂടെ ജനങ്ങളെ തിരിച്ചറിയാനും അതേസമയം സാർവത്രികമായ കുടുംബമൂല്യങ്ങളുമായും വികാരങ്ങളുമായും കൂട്ടിയിണക്കാനും ചിത്രം സഹായിക്കുന്നു. ചിത്രത്തിന്റെ നിർമാണം ബെനോയിറ്റ് റോളണ്ടും ഗ്രെഗോയർ ഡെബെയ്ലിയുമാണ്. ഇറാന്റെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൂക്ഷ്മമായ ചിത്രീകരണം നടത്തിയ ‘നോ…
Read Moreടാഗ്: ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്ഐയുടെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങളാണ് ഇക്കൊല്ലം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും ‘ഇന്ത്യൻ പനോരമ’യിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്രവിഭാഗത്തിൽ 183 സിനിമകളുണ്ടാകും. · സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്ക്കു നൽകും · ‘സ്പോട്ട്ലൈറ്റ്’ വിഭാഗത്തിൽ കൺട്രി ഫോക്കസ് പാക്കേജിനുകീഴിൽ ഫ്രാൻസിൽനിന്നുള്ള 8 സിനിമകൾ പ്രദർശിപ്പിക്കും · ഡീറ്റർ ബെർണർ സംവിധാനംചെയ്ത ഓസ്ട്രിയൻ ചിത്രമായ അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം; സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ · ഐഎഫ്എഫ്ഐയിലും ഫിലിം ബസാറിലും ഈ വർഷം നിരവധി പുതിയ സംരംഭങ്ങൾ · ഗോവയിലുടനീളം കാരവനുകൾ വിന്യസിക്കുകയും സിനിമകൾ പ്രദർശിപ്പിക്കുകയുംചെയ്യും ·…
Read More