ഇനി രണ്ടുദിനംകൂടി; ജനകീയമായി എന്റെ കേരളം

ജനങ്ങള്‍ ഏറ്റെടുത്ത, ജനങ്ങളുടെ മേള ഇനി രണ്ട് ദിവസംകൂടി… രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്‍െ കേരളം പ്രദര്‍ശന വിപണന മേള ഇതിനകം ജനകീയമായിക്കഴിഞ്ഞു. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. പതിവ് രീതിയില്‍നിന്നും വ്യത്യസ്ത അനുഭവം ഉറപ്പുനല്‍കുന്ന മേളയില്‍ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്നത്.   സര്‍ക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും, വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന സ്റ്റാളുകളും, അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും, ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും… തികച്ചും വേറിട്ട അനുഭവമാണ് പ്രദര്‍ശന നഗരി നല്‍കുന്നത്. ഒപ്പം കുടുംബശ്രീ ഭക്ഷണശാലകള്‍ ഒരുക്കുന്ന രുചിയുടെ വൈവിധ്യവും. അതുകൊണ്ടുതന്നെ നിറഞ്ഞ മനസുമായാണ് കാഴ്ചക്കാര്‍ ജില്ലാ സ്‌റ്റേഡിയത്തില്‍നിന്നും മടങ്ങിപ്പോകുന്നത്.   ഇവിടെ ലഭിക്കുന്ന തത്‌സമയ സേവനങ്ങളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് ജനഹിതമറിഞ്ഞ്…

Read More