കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളുടെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നയിച്ചത് എട്ടു മണിക്കൂര്‍ 30 മിനിറ്റ് . ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രി കൃത്യമായി വിലയിരുത്തി. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്ന പരിഹാര നിര്ദേശങ്ങളിന്മേല് കൈക്കൊണ്ട നടപടികളാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ വിലയിരുത്തിയത്. തിരക്ക് കൂട്ടാതെ ക്ഷമയോടു കൂടി ഓരോ വകുപ്പ് മേധാവികളെയും വിളിച്ചിരുത്തി ഓരോ പരാതിയും, അവയുടെ പരിഹാര നടപടികളും സൂക്ഷ്മമായി മന്ത്രി പരിശോധിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന് അത്രത്തോളം ഗൗരവം ഉള്ളതാണെന്ന് ഉറപ്പ് വരുത്തുന്ന വിലയിരുത്തല്‍. രാവിലെ 9.45 നു തന്നെ മന്ത്രി ഓഡിറ്റോറിയത്തില്‍ എത്തി. പത്തു മണിക്ക്…
Read More