ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ ഉയര്‍ന്ന നിലവാരത്തോടെ എത്തിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്താകെ ശുചീകരണ യജ്ഞം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.     ശുചിത്വം എന്നത് വ്യക്തിയുടെ അകത്തും പുറത്തും ഒരുപോലെ തിളങ്ങി നില്‍ക്കേണ്ട സവിശേഷതയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തിന്…

Read More