സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍വഹിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം ആളുകള്‍ക്ക് സൗജന്യമായി നിയമസേവനം ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും ഈ മേഖലയില്‍ ജൂനിയര്‍ അഡ്വക്കേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണക്കാര്‍ക്ക് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമ അവബോധം നല്‍കുകയാണ് ഇത്തരം ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് നവംബര്‍ 14ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍…
Read More