അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ആവണിപ്പാറ ഉന്നതിയിൽ 61 പേർ വോട്ട് രേഖപ്പെടുത്തി. 72 വോട്ടർമാരാണ് ഇവിടെ ഉള്ളത്. 84.74 ശതമാനമാണ് പോളിംഗ് .അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി തോട്ടം വാര്‍ഡില്‍ ആണ് ഈ ഉന്നതി ഉള്ളത് . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി ആണ് ഇവിടെ പോളിംഗ് ബൂത്ത് അനുവദിച്ചത് .നേരത്തെ കല്ലേലിയില്‍ ആയിരുന്നു ബൂത്ത് .വനത്തിലൂടെ ഉള്ള കിലോമീറ്റര്‍ യാത്ര ചെയ്തു വേണമായിരുന്നു അന്ന് ബൂത്തില്‍ എത്തുവാന്‍ . ആദിവാസി മേഖലയില്‍ ഉള്ള ഉന്നതി ആണ് ഇവിടെ ഉള്ളത് . അച്ചന് കോവില്‍ നദിയുടെ മറുകരയില്‍ ഉള്ള ഈ ഉന്നതിയിലേക്ക് എത്തണം എങ്കില്‍ കോന്നിയില്‍ നിന്നും കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിക്കണം . വന പാത അറ്റകുറ്റപണികള്‍ നടത്തി ടാറിംഗ് നടത്തണം എന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല .ഇവിടെ പാലം വേണം എന്നുള്ള ആവശ്യവും നടപ്പിലായില്ല…
Read More