ആഴക്കടൽ മത്സ്യബന്ധനം; ധാരണാപത്രം റദ്ദാക്കി

  ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ എം സി സിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കി. വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ധാരണാപത്രം റദ്ദാക്കിയത്. 400 ട്രോളറുകൾ നിർമ്മിക്കാനായിരുന്നു ധാരണാപത്രം. കെ എസ്‌ ഐ എൻ സി എംഡി പ്രശാന്താണ് ധാരണാ പത്രം ഒപ്പിട്ടിരുന്നത്. ധാരണാപത്രം ഒപ്പിടാൻ ഇടയായ സാഹചര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി കെ ജോസ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാ പത്രമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ധാരണാ പത്രം റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യവസായ സംരംഭകരെ ആകർഷിക്കാനായി കൊച്ചിയിൽ നടത്തിയ അസന്റ് 2020 ലാണ് ചട്ടങ്ങൾ ലംഘിച്ച് കേരളതീരത്ത് മത്സ്യ ബന്ധനത്തിനായുള്ള 5000 കോടി രൂപയുടെ പദ്ധതിയ്ക്ക് യുഎസ് ആസ്ഥാനമായ ഇ…

Read More