ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ? ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടനുണ്ടായേക്കും സ്പെഷ്യല്‍ കറസ്പോണ്ടന്റ് ന്യൂഡല്‍ഹി: മലപ്പുറം ജില്ലാ പഞ്ചായത്തംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാവും. നിലവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജമീല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തുടക്കത്തില്‍ സജീവമായി പരിഗണിച്ചിരുന്ന കെ പി സി സി സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് കെ പി സി സി ജനറല്‍ സെക്രട്ടറിയാകുമെന്ന സൂചനകള്‍ ശക്തമായതോടെയാണ് ജമീലയ്ക്ക് നറുക്കുവീണത്. കഴിഞ്ഞദിവസം കെ പി സി സി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ നിശ്ചയിക്കാന്‍ പ്രസിഡന്റ് കെ സുധാകരനോടും പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും സോണിയാ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ആലിപ്പറ്റ ജലീമയുടെ പേര് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം…
Read More