ആറ്റുകാൽ പൊങ്കാല: ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല ഇന്ന് : അടുപ്പുവെട്ട് പൊങ്കാല രാവിലെ 10.30-ന് പൊങ്കാലനിവേദ്യം ഉച്ചയ്ക്ക് 2.30-ന്   സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം . ഇവിടത്തെ പ്രധാന ഉത്സവമായി കരുതപ്പെടുന്നത് പൊങ്കാല മഹോത്സവമാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാലയെ കണക്കാക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളി രൂപത്തിലാണ് ദേവി ആറ്റുകാൽ കുടി കൊള്ളുന്നത് എന്നാണ് വിശ്വാസം. കൂടാതെ കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലാണ് ദേവി ഇവിടെ കുടി കൊള്ളുന്നതെന്നും വിശ്വാസമുണ്ട്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളാണ് പൊങ്കാല മഹോത്സവം. ഇതിൽ തന്നെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം ആണ് ആറ്റുകാൽ പൊങ്കാല നടത്തുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. ഇതിനെ തുടർന്ന് ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം…

Read More