ക്രമീകരണങ്ങള്‍ പൂര്‍ണസജ്ജം; ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും: മന്ത്രി വീണാ ജോര്‍ജ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനി എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധം പ്രധാനമാണ്. ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലാണ് ദുരിതാശ്വാസക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സമഗ്രയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തുകയും വിവിധ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ക്യാമ്പുകളില്‍ മികച്ച…
Read More