konnivartha.com : കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഇത്തരം ഒരു കത്ത് വന്ന കാര്യം ആരോഗ്യ വകുപ്പ് അതീവ രഹസ്യമാക്കി വെച്ചു . 2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം .അതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് ദേശീയ മെഡിക്കൽ കത്ത് അയച്ചത് . കോന്നി എം എല്‍ എ അടൂര്‍ പ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആണ് കോന്നി മെഡിക്കല്‍ കോളേജ് അനുവദിച്ചത് . അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്‍ ഇട്ടു . 2013ലാണ് അരുവാപ്പുലം പഞ്ചായത്തിലെ ആനകുത്തി നെടുമ്പാറയില്‍ കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി…
Read More