ഒരു ആനകുട്ടിയുടെ ജഡം കൂടി ഒഴുകി വന്നു: കരയ്ക്ക് കയറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദിയിലൂടെ ആനകുട്ടിയുടെ ജഡം ഒഴുകി എത്തി . കോന്നി ഐരവണ്‍ ഭാഗത്തിലൂടെ ആണ് ആനകുട്ടിയുടെ ജഡം ഒഴുകി വന്നത് . മൂന്നു ആനകളുടെ ജഡം ഒഴുകി വരുന്നതായി 4 ദിവസം മുന്നേ കോന്നി വാര്‍ത്തയാണ് ന്യൂസ് പുറത്തു വിട്ടത് . അതില്‍ ഒരു പിടിയാനയുടെ ജഡം അരുവാപ്പുലത്ത് ആര്‍ത്തകണ്ടന്‍ മൂഴി കടവില്‍ അടിഞ്ഞിരുന്നു . ബാക്കി രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ കഴിഞ്ഞില്ല .അതില്‍ ഒരു കുട്ടിയാനയുടെ ജഡം ആണ് ഇന്ന് രാവിലെ ഐരവണ്‍ പറമാട്ടു കടവിലൂടെ ഒഴുകി വന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ കരയ്ക്ക് അടുപ്പിച്ചു വനപാലകര്‍ സ്ഥലത്തു എത്തിയിരുന്നു . ആനകൂട്ടം ചത്ത് ഒഴുകി വരുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കോന്നി വാര്‍ത്തയാണ് . വീഡിയോയും ഫോട്ടോയും വന പാലകര്‍ക്ക് കൈമാറിയിരുന്നു .…

Read More