ആധുനിക ശ്മശാനവുമായി അടൂര്‍ നഗരസഭ

  അടൂര്‍ നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണോദ്്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നാല്‍പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടില്‍ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ചേമ്പറോട് കൂടിയതാണ് ശ്മശാനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, മുന്‍ ചെയര്‍മാന്‍ ഡി സജി, സ്ഥിരം സമിതി അധ്യക്ഷരായ അജി.പി. വര്‍ഗീസ്, ബീനാ ബാബു, വരിക്കോലില്‍ രമേശ് കുമാര്‍, ശോഭാ തോമസ് , എം. അലാവുദീന്‍, കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്‌സര സനല്‍, രജനീ രമേശ്, ജി. ബിന്ദു കുമാരി, ഡി.ശശികുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധാ പത്മകുമാര്‍, റോണി പാണം തുണ്ടില്‍,…

Read More