konnivartha.com : യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), പൗരന്മാർക്ക് ആധാറിനൊപ്പം ചേർത്തിട്ടുള്ള അവരുടെ മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ അവസരം നൽകുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും. പൗരൻമാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഈ സംവിധാനം സഹായിക്കും. താമസക്കാരായ പൗരന്മാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ മാത്രമേ ആധാറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിക്കാൻ ഇതുവഴി കഴിയും. ഒരു പ്രത്യേക മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അത് പൗരനെ അറിയിക്കുകയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സൗകര്യം നൽകുകയും ചെയ്യും. മൊബൈൽ നമ്പർ ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, ‘നിങ്ങൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ രേഖകൾക്കൊപ്പം ഇതിനകം…
Read More