ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്നു konnivartha.com: ആധാറുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പത്തുവര്‍ഷമായ ആധാര്‍ ഡോക്കുമെന്റ് അപ്ഡേഷന്‍ നടത്തുന്നതിന് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് വനിതാ ശിശു വികസനം, വിദ്യാഭ്യാസം, അക്ഷയ പദ്ധതി, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പൊതുജന സേവന കേന്ദ്രങ്ങളില്‍ കൂടിയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലൂടെയോ ആധാര്‍ പിവിസി കാര്‍ഡ് പ്രിന്റ് ചെയ്തു വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും നിയമ സാധുതയുള്ള പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യേണ്ടതാണെന്നും യോഗത്തില്‍ അറിയിച്ചു. കിടപ്പു രോഗികളുടെ…
Read More