ആതുര മേഖലയ്ക്ക് ആദരവോടെ;  പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍  കൈമാറി ആന്റോ ആന്റണി എം.പി

konnivartha.com : ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര മേഖലയ്ക്ക് ആദരവോടെ നല്‍കുന്ന കൈത്താങ്ങാണ് നല്‍കുന്ന ആംബുലസുകള്‍. കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പരിമിതികളില്‍ നിന്ന് വീറോടെ പോരാടിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. 20 ആംബുലന്‍സുകളാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കുന്നത്. ഗ്രാമീണ മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ ആരോഗ്യരംഗത്തെ വലിയ ചുവടുവയ്പ്പായി ഇത് മാറുമെന്നും എം.പി പറഞ്ഞു. ആംബുലന്‍സ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകേന്ദ്രത്തെയും  ഡി.എം.ഒ ഓഫീസിനേയും അദ്ദേഹം അഭിനന്ദിച്ചു. എം.പി യുടെ 2019-20 പ്രാദേശിക വികസന പദ്ധതി (എം.പി ലാഡ്‌സ്) ഉപയോഗിച്ചാണ്…

Read More