konnivartha.com : നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷത്തിലാണ്. സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്ക്കാണ് ഓരോ മലയാളികളും ഈ ദിനത്തില്‍ സാക്ഷ്യം വഹിക്കുക.പതിനായിരത്തിലേറെ ശോഭാ യാത്രകളാണ് നടക്കുക.കോന്നി മേഖലയില്‍ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി . വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപ ശോഭാ യാത്രകള്‍ കോന്നി ടൌണില്‍ എത്തി മഹാ ശോഭയാത്രയായി കോന്നി മഠത്തില്‍ കാവില്‍ എത്തി ചേരും . കോന്നിമേഖലയില്‍ :ഉണ്ണിക്കണ്ണന്മാരെയും രാധമാരെയുംഒരുക്കുന്ന തിരക്കില്‍ ആണ് മിക്ക ഇടങ്ങളും . ബാലഗോകുലത്തിന്‍റെ…
Read More