കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന കോൺഗ്രസ്സ് നേതാവ് സൗദ റഹിം കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കോന്നിയൂര്‍ പിക്കെയാണ് ആദ്യം കോണ്‍ഗ്രസ്സ് വിട്ട് സി പി ഐയില്‍ ചേരുകയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായതും . കോന്നി പഞ്ചായത്തിലെയും ബ്ളോക്ക് കോന്നി ഡിവിഷനിലെയും മുന്‍ മെമ്പറായിരുന്നു സൗദ റഹിം. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്നും കോന്നി ബ്ളോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി അവസരം ലഭിക്കുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു .അവസാന നിമിഷം വരെ കോന്നി ബ്ളോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടം നേടി എങ്കിലും ഒഴിവാക്കി . പോസ്റ്റര്‍ വരെ ഡിസൈന്‍ പൂര്‍ത്തിയായപ്പോള്‍ ആണ് പ്രിയ എസ്സ് തമ്പിയെ യു ഡി എഫ് കോന്നി…
Read More