KONNIVARTHA.COM : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിൽ നടത്തി. 2020_ 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ചു. 2021-22 വർഷത്തിൽ 9, 12,46,000 രൂപ വരവും 8,61,87,500 രൂപ ചെലവും 50,58,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. അംഗങ്ങളുടേയും ജീവനക്കാരുടേയും മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ പിന്നീട് നൽകുന്നതിന് തീരുമാനിച്ചു. ഹെഢ്ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാങ്ക് ഓഡിറ്റോറിയത്തിന് സ്ഥാപക പ്രസിഡന്റ് പി കെ . നാരായണൻ നായരുടെ പേര് നൽകുന്നതിനും തീരുമാനിച്ചു.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
Read Moreടാഗ്: അരുവാപ്പുലം ഫാർമേഴ്സ് ബാങ്കിലെ മത്സ്യഫെഡ് ഫിഷ് മാര്ട്ട് നാളെ മുതല്
അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് അംഗമായ കര്ഷകനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും
KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ ഏക കർഷക ബാങ്കായ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ അരുവാപ്പുലം, ഐരവൺ , കോന്നി, കൊക്കാത്തോട്, പ്രദേശത്ത് താമസിക്കുന്ന ബാങ്ക് അംഗങ്ങളായ ഒരു കർഷകനെ വീതം ആദരിക്കുന്നതിനും , അംഗങ്ങളുടേയും, ജീവനക്കാരുടേയും മക്കളിൽ 2021 വർഷത്തിൽ എസ്. എസ്.എൽ .സി, പ്ലസ്സ് ടു, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 26 – 04-1924 ൽ പരസ്പര സഹായ സംഘമായി രൂപീകരിച്ച സ്ഥാപനം നൂറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയവിൽസൺ,കെ പി . നസീർ, മോനിക്കുട്ടി ദാനിയേൽ, അനിത എസ് .കുമാർ, ശ്യാമള.റ്റി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽ…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കില് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കും
KONNIVARTHA.COM : കുട്ടികൾക്കും, യുവജനങ്ങൾക്കും ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, സ്വയംതൊഴിൽ,വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നസീർ.കെ.പി, ജോജു വർഗീസ്, അനിത.എസ്.കുമാർ, ശ്യാമള. റ്റി, എം കെ . പ്രഭാകരൻ, മാത്യു വർഗീസ്, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽമാനേജർ എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കില് ഈസ്റ്റർ വിപണന കേന്ദ്രം 28 നു തുടങ്ങും
കോന്നി വാര്ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ വകുപ്പിന്റെ സഹായത്തോടെ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിൽ ഈസ്റ്റർ വിപണന കേന്ദ്രം മാർച്ച് 28 മുതൽ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഒരു കുടുംബത്തിന് ആവശ്യമായ ഗുണനിലവാരമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. ബാങ്ക്പ്രസിഡന്റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്, വിജയ വിൽസൺ,എം കെ .പ്രഭാകരൻ, നസീർകെ പി , മാത്യു വർഗ്ഗീസ്, അനിത എസ്സ് കുമാർ, പി വി .ബിജു, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് : കുടിശിക തീർപ്പാക്കൽ പദ്ധതി നീട്ടി
കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശാഖകളിൽ നിന്നും വായ്പ എടുത്ത് കുടിശികയായിട്ടുള്ളവർക്ക് നവകേരളീയം കുടിശിഖ നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2020 ഡിസംബർ 31 വരെ ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായോ ഭാഗികമായോ കുടിശിക യായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കലിനായി നാല് ശാഖകളിലും പരിഗണിക്കുന്നതാണ് എന്നു ബാങ്ക് അധികൃതര് അറിയിച്ചു
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കിന്റെ ശാഖകള് വഴി സാധാരണവായ്പ നല്കും
കോന്നി വാര്ത്ത : കോവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് ഭരണ സമിതി യോഗം തീരുമാനിച്ചു. ബാങ്കിൽ അംഗത്വമുള്ളവർ ബ്രാഞ്ചുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട,കെ പി നസീർ, വിജയവിൽസൺ, മോനിക്കുട്ടി ദാനിയേൽ, അനിത ട കുമാർ, ജോജു വർഗ്ഗീസ്,കെ പി പ്രഭാകരൻ, റ്റി .ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഫിഷ്മാർട്ട് ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്.ഫോൺ : 9446363111
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കിലെ മത്സ്യഫെഡ് ഫിഷ് മാര്ട്ട് നാളെ മുതല്
പ്രവര്ത്തന സമയം : തിങ്കള് മുതല് ശനി വരെ രാവിലെ 7 മുതല് വൈകിട്ട് 7 വരെ ഞായര് : രാവിലെ 7 മുതല് ഉച്ചയ്ക്ക് 1 വരെ കോന്നി വാര്ത്ത : കേരള സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം 2020 ഒക്ടോബർ മാസം 21-ന് രാവിലെ 11.30ന് കേരള സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗത്തിൽ കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും . കോന്നിഎം എല് എ അഡ്വ: കെ യു ജനീഷ്കുമാർ ആദ്യവില്പന നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്തുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൻമാർ പങ്കെടുക്കുമെന്ന് ബാങ്ക്പ്രസിഡന്റ് കോന്നി…
Read More