അരുവാപ്പുലം പഞ്ചായത്തിൽ എൻ. ആർ. ഇ. ജി. ഓഫീസിൽ അതിക്രമം :ഓഫീസ് അടിച്ചു തകര്‍ത്തു

  konnivartha.com: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ എൻ. ആർ. ഇ. ജി. ഓഫീസിൽ നടന്ന അതിക്രമത്തിൽ അരുവാപ്പുലം യു. ഡി. എഫ് പാർലമെന്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 21/6/23ന് വൈകിട്ടു നാലുമണിയോടുകൂടിയാണ് സംഭവം. തൊഴിൽ ഉറപ്പുപദ്ധതി ഓഫീസിലെ കസേരകളും, ഫയലുകളും, കമ്പ്യൂട്ടറുകളും വികസന സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാനും സി. പി. എം. പഞ്ചായത്ത്‌ അംഗവുമായ സിന്ധു അടിച്ചു തകര്‍ത്തു എന്ന് യു. ഡി. എഫ് ആരോപിക്കുന്നു .ആരോപണ വിധേയയായ വാര്‍ഡ്‌ അംഗത്തെ അവരുടെ ഭാഗം കേള്‍ക്കുവാന്‍ വേണ്ടി പല തവണ  ബന്ധപ്പെടുവാന്‍ ശ്രമിച്ചു എങ്കിലും ലഭിച്ചില്ല .   പഞ്ചായത്ത് സെക്രട്ടറി സംഭവം മൂടി വച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നതോടെ പൊലീസില്‍ പരാതി. സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതി വിഷയം ലഘൂകരിച്ചുള്ളതാണെന്നും ആക്ഷേപം. സി.പി.എം കല്ലേലി ലോക്കല്‍ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി…

Read More