അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

  konnivartha.com : അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. മൂന്ന് വേദികളിലായി നടത്തുന്ന കേരളോത്സവം നാളെ (19 ഞായര്‍) സമാപിക്കും. കേരളോത്സവത്തിന് ആരംഭംകുറിച്ച് നടത്തിയ വിളംബര റാലി ഉദ്ഘാടന വേദിയായ വേദിയായ ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സമാപിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ഷീബ സുധീര്‍, രഘു വി.കെ., റ്റി.ഡി. സന്തോഷ്, ബാബു എസ്., ബിന്ദു സി.എന്‍., ജി. ശ്രീകുമാര്‍, ശ്രീകുമാര്‍ വി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങള്‍ (20 ഞായര്‍) രാവിലെ 9 മുതല്‍ അരുവാപ്പുലം ഗവ.എല്‍.പി.സ്‌കൂളില്‍ നടത്തപ്പെടും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും.  

Read More

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കല്ലൂര്‍ക്കുളം മുള്ളിപ്പാറ കാഞ്ഞിരത്താംമോഡി മട്ടയ്ക്കല്‍ ഭാഗം), വാര്‍ഡ് 08 (ചേലാംമോഡി കല്ലൂര്‍ക്കുളം ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ഈട്ടിവിളപ്പടി, കുറ്റിപ്പടി മുതല്‍ ചിറ്റാനിമുക്ക് പ്രദേശം വരെ), വാര്‍ഡ് 17 (കൊട്ടര സ്‌കൂള്‍ റോഡ് മുതല്‍ വട്ടമലപ്പടി, ചിറ്റാനിമുക്ക് പ്രദേശം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി), വാര്‍ഡ് 06 (പിടന്നപ്ലാവ് കുമുന്നംവേലി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ ഒന്‍പതു മുതല്‍ ജൂണ്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍…

Read More