കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആവണിപ്പാറകോളനിയിലെ എല്ലാവര്ക്കും കോവിഷീല്‍ഡ് വാക്സിൻവിതരണംചെയ്തു. കോളനി നിവാസികളായ 68 പേര്‍ക്കാണ് വാക്സിന് വിതരണം നടത്തിയത്. ലോക്ഡൗണ്‍ മൂലം യാത്രാസൗകര്യം ഇല്ലാത്ത ആവണിപ്പാറയിലെ എല്ലാവര്ക്കും വാക്സിന് നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍ റേയ്ഞ്ച്, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇല്ലാത്തതിനാല്‍ ആവണിപ്പാറയിലെ ആളുകള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷനോ വാക്സിനേഷനോ സാധ്യമല്ലായിരുന്നു. പ്രതികൂലമായ കാലവസ്ഥയിലും ഗ്രാമ പഞ്ചായത്തിന്റെ പ്രത്യകേ നിര്‍ദേശ പ്രകാരമാണ് ആവണിപ്പാറയിലേ വാക്സിനേഷന് പൂര്‍ത്തീകരിച്ചത്. കോവിഡ് വാക്സിനേഷൻ പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഡോ. ഗണേശിന്റെ സാന്നിധ്യത്തിലാണ് വാക്സിനേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജയന്‍, സെക്ട്രല്‍ മജിസ്ട്രേറ്റ് അഞ്ജു, റേയ്ഞ്ച് ഓഫീസര്‍ അജീഷ് മധുസൂധനന്, ജനപ്രതിനിധികളായ സിന്ധു പി., ജോജു വര്‍ഗീസ്,…
Read Moreടാഗ്: അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തുന്നു
അരുവാപ്പുലം ആവണിപ്പാറ കോളനിയിൽ മെയ് 18 ന് കോവിഡ് വാക്സിൻ നല്‍കും
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേർന്നു. അരുവാപ്പുലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നല്കി . എല്ലാ വാർഡുകളിലും സന്നദ്ധ സേന പ്രവർത്തകരെ സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.എല്ലാ വാർഡുകളിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. ഹോമിയോ ആയുർവേദ മരുന്നുകൾ എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നുണ്ട് . വാർഡ്തല സമിതിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കും രോഗബാധിതരുടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നത് കൃത്യമായി നടക്കുന്നുണ്ട്. അഞ്ച് വാർഡുകൾ കേന്ദ്രമാക്കി വാക്സിനേഷൻ ക്യാമ്പുകൾ ചിട്ടയായി നടത്തിവരികയാണ്. ആവണിപ്പാറ ആദിവാസി കോളനിയിൽ മെയ്…
Read Moreഅരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തി; ഉദ്ഘാടനം നാലിന്
കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി കെ. രാജു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും 1.57 കോടി രൂപ അനുവദിപ്പിച്ചാണ് വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ വൈദ്യുതി എത്തിച്ചത്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോളനിയില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി എത്തിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാര്‍ഥ്യമാകുകയാണെന്നും എംഎല്‍എ പറഞ്ഞു. 33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍…
Read Moreഅരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തുന്നു
കോന്നി വാര്‍ത്ത :ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളനിയ്ക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന (വ്യാഴം) നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട് കോളനിയിൽ എത്തിയപ്പോൾ വർഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്നു വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാർത്ഥ്യമാകുകയാണെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എ മുൻകൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്ന പ്രവവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുന്നത്. 33 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്.6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. ഇതിൻ്റെ നിർമ്മാണം പൂർത്തിയായി.…
Read More