KONNIVARTHA.COM : അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷ, മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭാഷയെ പരിപോഷിപ്പിക്കേണ്ട ഓര്‍മ്മപ്പെടുത്തലാണ് മലയാള ഭാഷാദിനം. പരിവര്‍ത്തനം സംഭവിക്കുന്ന ഭാഷാ ശാഖ കൂടിയായ മലയാള ഭാഷയെ ആഘോഷിക്കുന്നവരായി മാറാന്‍ മലയാളികള്‍ ശ്രമിക്കണം. തലമുറകള്‍ തമ്മിലുള്ള അന്തരം ഭാഷയിലും സംഭവിക്കുന്ന കാലഘട്ടമാണ് ഇത്. ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവചൈതന്യമുള്ള ഭാഷയാണ് മലയാളം. ഭാഷയുടെ പല മുഖങ്ങളെ ആഗീരണം ചെയ്യുന്ന രീതിയില്‍ സാഹിത്യ ശാഖ തഴച്ചു വളരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ പന്തളം എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ചെറുകുന്നം പുരുഷോത്തമനെ…
Read More