സെബാസ്റ്റ്യൻ ആന്റണി konnivartha.com/ ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഡോ.ആനി പോൾ റോക്ക് ലാൻഡ് കൌണ്ടി ലെജിസ്ലേച്ചറായി നാലാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും മലയാളിക്ക് സ്വന്തം. നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് ആനി പോളിന്‍റെ പക്ഷം. സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നാം തിയതി ന്യൂസിറ്റിയിലെ കൌണ്ടി ഹാളിൽ വച്ച് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വിവിധ സ്റ്റേറ്റ്കളിൽ നിന്നും തന്റെ കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും,സുഹൃത്തുക്കളും എത്തി. അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും…
Read More