അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: നീതന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കരുത്. കേരള ബാർ കൗൺസിലിൽ 2021 ജൂലൈ 1 നും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും.

Read More

അഭിഭാഷക ധനസഹായം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: നീതിന്യായരംഗത്ത് പട്ടികജാതിവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതിവികസന വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന അഭിഭാഷക ധനസഹായം പദ്ധതിക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. നിയമവിദ്യാഭ്യാസം കഴിഞ്ഞ് എന്റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നു. അഭിഭാഷകനായി എന്റോള്‍ ചെയ്ത് ആറ് മാസത്തിനകം നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എല്‍.എല്‍.ബിയുടെ സര്‍ട്ടിഫിക്കറ്റ്, ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് സാക്ഷ്യപത്രം, സീനിയര്‍ അഭിഭാഷകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ പത്തനംതിട്ട ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712

Read More