അഭിനയ പഠനകളരിയിലൂടെ കമലദളം കേരള കലാകുടുംബം

കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ കലാ പ്രവർത്തനത്തെ പുനർജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമലദളം കേരള കലാ കുടുംബം ഭാരവാഹികൾ . ഇതിനായി കലഞ്ഞൂരിൽ അഭിനയ പഠന കളരിയും ഓൺലൈൻ കലാവിരുന്നും സംഘടിപ്പിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കലഞ്ഞൂരിൽ നടത്തിയ അഭിനയകളരി സിനിമയുടെ മുഴുവൻ വശങ്ങളെയും അടുത്തറിയുന്നതിന് സാധിക്കുന്ന തരത്തിൽ ആയിരുന്നു. അഭിനയം എന്നാൽ കാപട്യമാണ് എന്നാണ് ചലച്ചിത്രസംവിധായകൻ ബിനോയ് പട്ടിമറ്റം പറഞ്ഞു . ശിശു,പിതൃ,പുത്ര ഭാവങ്ങളിലൂടെയാണ് അഭിനയം കടന്നു പോകുന്നതെന്നും ക്ലാസ്സ്‌ നയിച്ച ചലച്ചിത്ര സംവിധായകൻ ബിനോയ്‌ പട്ടിമറ്റം പറഞ്ഞു. പറഞ്ഞാലും പഠിച്ചാലും തീരാത്ത അനന്തമായ തലമാണ് സിനിമ മേഖലയെന്ന് ക്ലാസെടുത്ത സംവിധായകൻ സതീഷ് മുണ്ടക്കൽ അഭിപ്രായപ്പെട്ടു . വ്യത്യസ്ത തലങ്ങളിലുള്ള കലാകാരന്മാരെ കോർത്തിണക്കി കൊണ്ടായിരുന്നു കമലദളത്തിന്റെ നേതൃത്വത്തിൽ അഭിനയ പഠനകളരി സംഘടിപ്പിച്ചത്. ഗിരീഷ് പാടം,കൈലാസ് സാജ്,അടൂർ മണിക്കുട്ടൻ, മനോജ്…

Read More