അബാന്‍ മേല്‍പാലം: നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാലനിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തികരിച്ചു. കോഴഞ്ചേരി പുതിയ പാലത്തിന്റെ അവസാന സ്പാനിന്റെ നിര്‍മാണം തുടങ്ങി. മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിലെ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നു. വയറപ്പുഴ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായി. കരയിലെ സ്ലാബ് ഷട്ടറിംഗ് ഡിസംബറില്‍ തീര്‍ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അമ്പലക്കടവ് – മണ്ണാക്കടവ് എസ് സി നഗറിലേക്കുള്ള റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം വൈകാതെ പൂര്‍ത്തിയാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍, അങ്കണവാടികള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും…

Read More