അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യം

  konnivartha.com: അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ പന്തളം നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി . ഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തിയത്. നഗര സഭയുടെ അനുമതി ഇല്ലാതെ കെട്ടിടം പണിത് ആൾക്കാരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ ആണ് പരിശോധന നടത്തിയത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പന്തളം ഉളമയിൽ ഉള്ള കെട്ടിടത്തിൽ പരിശോധന നടത്തിയപ്പോൾ കെട്ടിടത്തിന്റെ വശങ്ങളിൽ മലിനജലം കെട്ടികിടക്കുന്നതും, പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തികച്ചും വൃത്തിഹീനമായ സ്ഥലത്തും, വൃത്തിഹീനമായ ശുചിമുറിയും ഉള്ളിടത്താണ് തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളതെന്നും ഇതിന് അടിയന്തിര നടപടികൾ കൈകൊള്ളുമെന്നും നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌ പറഞ്ഞു. നഗരസഭ ചെയർപേഴ്സണ്…

Read More