അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ് അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചില്ല. തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.

Read More

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

പിരിച്ചുവിടുന്നത് 385 ഡോക്ടർമാരേയും 47 മറ്റ് ജീവനക്കാരേയും അനധികൃതമായി സർവീസിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാൻ ഇവർ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് നടപടി. കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാലാണ് കർശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അനധികൃതമായി വിട്ടുനിന്ന പ്രബേഷനർമാരും സ്ഥിരം ജിവനക്കാരുമായ 385…

Read More