അതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു

konnivartha.com: അതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് വായനാ മാസാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടന്നു . സ്കൂൾ ഹെഡ്മിസ്ട്രെസ് അച്ചാമ്മ പി സ്‌കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി പബ്ലിക് ലൈബ്രറി പ്രസിഡണ്ട് സലിൽ വയലത്തല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വികസന സമിതിയംഗം പ്രശാന്തൻ കുളത്തുമൺ,പി എൻ പണിക്കർ അനുസ്മരണ സന്ദേശം നൽകി. SRG കൺവീനർ ബോബി ജോൺസൺ ഐസക്ക് വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാരംഗം കൺവീനർ ഷൈനി ഡേവിഡ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More