konnivartha.com: പോലീസ് സംവിധാനങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരള പോലീസ് സൈബർ ഡിവിഷന്റെ “അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ” (എസ്ഒസി) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) പ്രധാന ഗവേഷണ വികസന കേന്ദ്രമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡിഒടി) ആണ് കേരള പോലീസിനായി ഈ സൈബർ സുരക്ഷാ ഓപ്പറേഷൻ സെന്റർ -‘ത്രിനേത്ര’ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. സി-ഡിഒടി യുടെ ത്രിനേത്ര സംവിധാനം, സംരംഭങ്ങളുടെയും നിർണായക മേഖലകളുടെയും സൈബർ സുരക്ഷാ പ്രതിരോധം നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. നിർമ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന, തദ്ദേശീയമായ, സംയോജിത സൈബർ സുരക്ഷാ പ്ലാറ്റ്ഫോമാണിത്.ഒരു സംരംഭത്തിനുള്ളിലെ എൻഡ്പോയിന്റുകൾ, നെറ്റ്വർക്ക് ട്രാഫിക്, ഉപയോക്തൃ പെരുമാറ്റം എന്നിവ നിരീക്ഷിക്കുന്നതിനും,സൈബർ സുരക്ഷ മേഖലയിലെ…
Read More