അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും; കൂറുമാറിയവര്‍ക്കെതിരെ നടപടി

  പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 1,05,000 രൂപയും മറ്റു പ്രതികൾക്ക് 1.18 ലക്ഷം രൂപയുമാണ് പിഴ. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. മൂന്നുമാസംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം…

Read More