konnivartha.com : സംസ്ഥാന ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിന് ശ്രദ്ധേയമായ നേട്ടമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു . മണ്ഡലത്തിലെ ശ്രദ്ധേയമായ 20 പ്രവ്യത്തികള്‍ 2023-24 ബജറ്റില്‍ ഉല്‍പ്പെടുത്തുകയും നാല് പ്രധാന പദ്ധതികള്‍ക്ക് ടെന്‍ഡറിംഗ് പ്രൊവിഷന്‍ സാധ്യമാക്കി 14 കോടി രൂപ അടങ്കല്‍ വകയിരുത്തുകയും ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്തിന് പുതിയ കാര്യാലയത്തിനായി രണ്ട് കോടി, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ് മൂന്നര കോടി, നെടുംങ്കുന്ന് ടൂറിസം പദ്ധതി മൂന്നര കോടി, അടൂര്‍ റവന്യൂ കോംപ്ലക്സ് അഞ്ച് കോടി എന്നീ നാല് പദ്ധതികളാണ് ഈ ബജറ്റിലൂടെ ടെന്‍ഡറിംഗ് പ്രൊവിഷന്‍ വകയിരുത്തി ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നത്. അടൂര്‍ റവന്യൂ കോംപ്ലക്സ്, അടൂര്‍ നെടുംങ്കുന്ന് മല ടൂറിസം, പന്തളം ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ചിരണിക്കല്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് (മണ്ഡലതല കുടിവെള്ള പദ്ധതികള്‍ക്ക്), കൊടുമണ്‍ സ്റ്റേഡിയം ,അനുബന്ധ കായിക വിദ്യാലയം,…
Read More