അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി

  konnivartha.com; റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) ഉന്നതാധികാര സമതി യോഗത്തിൽ സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി നൽകി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെതാണ് തീരുമാനം. വർധിച്ച ടെൻഡർ ചെലവുകളും പദ്ധതികളുടെ നവീകരണ ആവശ്യകതകളും കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന ഖജനാവിന് അധികഭാരം വരാതെ നിലവിലുള്ള പ്രോജക്ട് സേവിങ്‌സ് ഉപയോഗിച്ച് ചെലവുകൾ പരിഹരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗം നിർദ്ദേശിച്ചു. റോഡ് വികസനം, ഐ.ടി. സേവനങ്ങൾ, പ്രകൃതിദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങളും ചെലവ് വർധനയും പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുകയായിരുന്നു യോഗം. നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണം പാലക്കാട്ടെ നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണ പദ്ധതിക്ക് എച്ച്.എൽ.ഇ.സി ഉപാധികളോടെ അനുമതി നൽകി. നിയമപരമായ പ്രശ്നങ്ങൾ, കരാറുകാരുടെ പിന്മാറ്റം, ധനസഹായ ഏജൻസിയായ KfWയുടെ ഉപദേശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ…

Read More