അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

  konnivartha.com/പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ മകൻ സുധീഷി(26)നെയാണ് ജഡ്ജി എ സമീർ ശിക്ഷിച്ചത്. കുട്ടിയുടെ പിതൃ സഹോദരിയുടെ മകനായ സുധീഷ് കേസിൽ ഒന്നാം പ്രതി ആയിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളും. ഒന്നാം പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പോലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു രണ്ടും മൂന്നും പ്രതികൾക്ക് എതിരെ ഉള്ള കുറ്റം. കുട്ടി എൽ കെ ജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്. അടൂർ എസ് എച്ച് ഓ ആയിരുന്ന…

Read More