പത്തനംതിട്ട : മൂന്നുവയസ്സുള്ള മകനൊപ്പം ഫ്ലാറ്റിലെ മൂന്നാം നിലയിലെ മുറിയ്ക്കുള്ളിൽ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അച്ഛന് ഒരു ഫോൺ വിളി വന്നു, ഉടനെ അയാൾ ഫോണുമായി മുറിക്ക് പുറത്തിറങ്ങി. പിതാവ് ഫോണിൽ സംസാരിക്കവെ, വാതിൽക്കലിരുന്ന കുഞ്ഞിന്റെ കൈതട്ടി അബദ്ധത്തിൽ വാതിലടഞ്ഞു പൂട്ടുവീണു. പരിഭ്രാന്തനായ അച്ഛൻ പുറത്ത് പരവേശത്തോടെയും എന്തുചെയ്യണമെന്നറിയാതെയും ഉഴറിയപ്പോൾ, മകൻ മുറിയ്ക്കുള്ളിൽ ഒരുമണിക്കൂറോളം ഒറ്റപ്പെട്ടു, ഒടുവിൽ പോലീസ് മാമന്മാരെത്തി അവനെ രക്ഷിച്ചു. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിലാണ് നാടകീയവും പിരിമുറുക്കമേറ്റിയതുമായ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശി വിഷ്ണുവും ഭാര്യ സുധിയും മൂന്നുവയസ്സുള്ള മകൻ വൈഷ്ണവും മൂന്നുമാസമായി താമസിക്കുന്നത്. കുളനടയിലെ ഗീതാസ് യൂണിഫാബ് ഗാർമന്റ്സ് യൂണിറ്റിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണ് ഇരുവരും. സുധി ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് വിഷ്ണുവും വൈഷ്ണവും കളികളിൽ ഏർപ്പെട്ടിരുന്നപ്പോൾ ഫോൺ വന്നയുടനെ സംസാരിച്ചുകൊണ്ട്…
Read More