അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു . കഴിഞ്ഞ കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല . ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന അറിയിപ്പ് മാത്രം ആയിരുന്നു ഏക ആശ്രയം . മഴക്കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് വേണ്ട മുന്നൊരുക്കം നടത്തുവാന്‍ ഉള്ള സംയുക്തമായ തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷനും അരുവാപ്പുലം ഗ്രാമപഞ്ചായത്തും . ഇന്ന് വൈകിട്ട് വേണ്ട സജീകരണങ്ങള്‍ ഒരുക്കും .www.konnivartha.com പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിന്‍റെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളെ വിഭജിച്ചുക്കൊണ്ടൊഴുകുന്ന അച്ചൻകോവിലാർ വയക്കര പാലത്തിനു ഒരു കിലോ…
Read More