പത്തനംതിട്ട ജില്ലയിലെ 716 ബൂത്തുകളില്‍ ജില്ലാതെരഞ്ഞടുപ്പ്് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഐ.ടി.മിഷന് -അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം ഏറെ ഫലപ്രദമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയ കേന്ദ്ര സംരംഭകരും ബന്ധപ്പെട്ട ജീവനക്കാരും ചേര്‍ന്ന് പ്രശ്ന സാധ്യത ബൂത്തുകളില്‍ ഉള്‍പ്പെടെ 716 ബൂത്തുകളില്‍ സുസജ്ജവും വിപുലവുമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോ വോട്ടറും വോട്ട് ചെയ്യാന്‍ എത്തുന്നതും വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വെബ്ക്യാമറയിലൂടെ വ്യക്തമായി ചിത്രീകരിച്ച് കളക്ടറേറ്റില്‍ ഒരുക്കിയ കണ്ട്രോള് റൂം മുഖേന ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും തത്സമയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളളവോട്ട് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ…
Read More