konnivartha.com/ കോട്ടയം :സംസ്ഥാനത്തെ ജനങ്ങൾക്ക് 22 വർഷമായി ഓൺലൈൻ സേവനങ്ങൾ നൽകിവരുന്ന അക്ഷയ ഇ കേന്ദ്രങ്ങൾ കേരളത്തിന്റെ ഐശ്വര്യമാണെന്നും അക്ഷയക്കും സംരംഭകർക്കും നിയമപരിരക്ഷ ഉറപ്പുവരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് -ഫെയ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂടുതൽ അപേക്ഷകൾ അക്ഷയ വഴി നൽകുന്നതിനും അക്ഷയ പ്രസ്ഥാനത്തെ നവീകരിക്കുന്നതിന് ശ്രമമുണ്ടാകണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു .ഫെയ്സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു . സമ്മേളനത്തിൽ അക്ഷയ കെയർ കുടുംബസഹായനിധി മരണപ്പെട്ട രണ്ട് അക്ഷയ സംരംഭകരുടെ കുടുംബങ്ങൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈമാറി .അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ ജെഫേഴ്സൺ മാത്യു സ്മരണാഞ്ജലി അർപ്പിച്ചു . സംസ്ഥാന സെക്രട്ടറി സദാനന്ദൻ…
Read More