അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്

  konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും. അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് [email protected] – ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ [email protected] – ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ [email protected] – ലും…

Read More