ഇന്ത്യൻ നാവികസേനയുടെ വാർഷിക സുരക്ഷാ അവലോകനം 2025

  konnivartha.com: സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നാവികസേനയുടെ പരമോന്നത യോഗത്തിന്റെ എട്ടാം പതിപ്പ് – വാർഷിക സുരക്ഷാ അവലോകനം 2025 – കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ 2025 ജൂലൈ 2, 3 തിയതികളില്‍ സംഘടിപ്പിച്ചു. ഹൈബ്രിഡ് രീതിയില്‍ (ഓൺലൈനിലും ഓഫ്‌ലൈനിലും) ചേര്‍ന്ന യോഗത്തിൽ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കമാൻഡ് ആസ്ഥാനങ്ങളിലെയും സുരക്ഷാ അതോറിറ്റികളിലെയും പ്രതിനിധികളും പങ്കെടുത്തു. ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസര്‍ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി. ദ്വിദിന അവലോകനത്തിന്റെ തുടർനടപടികൾക്ക് ഇന്ത്യൻ നാവികസേന സുരക്ഷാ കമ്മിറ്റി ചെയർമാൻ കൂടിയായ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കെ സ്വാമിനാഥൻ അധ്യക്ഷനായി.   ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് പ്രധാന പങ്കാളികളുടെ ചർച്ചകളും കൂടിയാലോചനകളും പരിപാടിയുടെ ഭാഗമായി നടന്നു. കൊച്ചിയിലെ ഇന്ത്യൻ നാവിക സുരക്ഷാ സംഘവും (ഐഎന്‍എസ്ടി) ഭാസ്‌കരാചാര്യ നാഷണൽ…

Read More