ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ : ദ്രൗപദി മുർമു ( രാഷ്‌ട്രപതി)

  79-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും അത്യുത്സാഹത്തോടെ ആഘോഷിക്കുന്നുവെന്നത് നമുക്കേവർക്കും അഭിമാനകരമാണ്. ഇന്ത്യക്കാരെന്നതിൽ നാം അഭിമാനിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ദിനങ്ങളാണിവ.   നമ്മുടെ സഞ്ചിത സ്മരണയിൽ ഒരിക്കലും മായാത്ത ഒരു ദിനമാണ് ഓഗസ്റ്റ് പതിനഞ്ച്. അനേക വർഷം നീണ്ട കൊളോണിയൽ ഭരണത്തിൽ, ഇന്ത്യക്കാരുടെ മുൻതലമുറ സ്വാതന്ത്ര്യദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പുരുഷന്മാരും വനിതകളും, വൃദ്ധരും യുവാക്കളും, വിദേശ ഭരണത്തിന്റെ നുകം വലിച്ചെറിയാൻ ആഗ്രഹിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താൽ അടയാളപ്പെടുത്തപ്പെട്ടു.സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതും അത് തന്നെയാണ്. നാളെ ത്രിവർണ്ണ പതാകയെ വന്ദിക്കുമ്പോൾ, 78 വർഷങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാൻ…

Read More