സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; കർഷകോത്തമ അവാർഡ് രവീന്ദ്രൻ നായർക്കും കർഷക തിലകം അവാർഡ് ബിന്ദുവിനും ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ അവാർഡിന് ശ്രാവന്തിക എസ് പിയും അർഹരായി. വി.വി. രാഘവൻ സ്മാരക അവാർഡിന് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് മാതകോട് നെല്ലുൽപാദക…
Read More