ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണം : മന്ത്രി എം.ബി. രാജേഷ്

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹരിത കര്‍മ്മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്. ഒരു വാര്‍ഡില്‍ രണ്ട് എന്നാണ് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ജില്ലയില്‍ ഇതിലും കുറവാണ്. ഹരിത കര്‍മ്മ സേനയ്ക്ക് ജില്ലയില്‍ 100 ശതമാനം കവറേജും ന്യായമായ വരുമാനവും ലഭിക്കുന്നതിനുള്ള നടപടികള്‍  സ്വീകരിക്കണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതിനായി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആലോചിക്കണം.   ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി  ശേഖരണവും സംസ്‌കരണവും എന്നതാണ്…

Read More