സർക്കാർ ഉദ്യോഗസ്ഥർ യജമാനന്മാർ അല്ല: ഡോ.പ്രകാശ് പി തോമസ്

  konnivartha.com/തിരുവല്ല : സർക്കാർ ഉദ്യോഗസ്ഥർ യജമാനൻമാർ അല്ല എന്നും അവർ ജനങ്ങളുടെ സേവകരാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുവാൻ ശ്രമിക്കുന്ന വനപാലകർ മുൻപ് അവരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിമാരെ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം കോന്നിയിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂ ഉടമയ്ക്കും തൊഴിലാളികൾക്കും എതിരായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്ന പരാക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഭൂമി പാട്ടത്തിന് എടുത്തയാൾ കൃഷി സ്ഥലം ഒരുക്കുവാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്ന അവസ്ഥയാണുള്ളത്. കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കുവാൻ ആണ് കർഷകർക്കും തൊഴിലാളികൾക്കും എതിരെ…

Read More