സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലയില്‍ വിപുലമായി നടത്തും : എഡിഎം

  konnivartha.com: ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിപുലമായി നടത്തുമെന്ന് എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് തീരുമാനം എടുക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എഡിഎം. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും.പോലീസ് പ്ലാറ്റൂണുകള്‍, എസ് പി സി പ്ലാറ്റൂണുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍, ജൂനിയര്‍ റെഡ്ക്രോസ്, എന്‍സിസി, ബാന്‍ഡ്സെറ്റ് എന്നിവ ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡറിനായിരിക്കും. കോഴഞ്ചേരി തഹസില്‍ദാര്‍, പത്തനംതിട്ട വില്ലേജ് ഓഫീസര്‍, പത്തനംതിട്ട നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഏകോപന ചുമതല. പന്തല്‍, സ്റ്റേജ് എന്നിവ പിഡബ്ല്യുഡി കെട്ടിടവിഭാഗം ഒരുക്കും. ലൈറ്റ്, സൗണ്ട് എന്നിവ പിഡബ്ല്യുഡി ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗം ഒരുക്കും. 10, 11 തീയതികളില്‍ ഉച്ചക്ക് മൂന്നിന്…

Read More