സ്മാര്‍ട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

  കൃഷിഭവനുകളെ ആധുനികവല്‍ക്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്‍കുമ്പോള്‍ കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും. കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഒരു കൃഷിഭവന്‍ ഒരു…

Read More