തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ വിലയിരുത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ട് യോഗം വിളിച്ചത്. തണ്ണിത്തോട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണീറ കോവിഡ് സെന്റര്‍ ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റി മേയ് 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും. എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തില്‍ കോവിഡ് അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ആംബുലന്‍സ് ഉള്‍പ്പടെ അഞ്ചു വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടന്‍ ആരംഭിക്കാനും തീരുമാനമായി. വോളന്റിയര്‍മാര്‍ക്ക് ബാഡ്ജ് നല്കി…
Read More